• Home
  • kerala
  • മുഖ്യമന്ത്രിക്കെതിരായ തെളിവുകളൊന്നും സ്വപ്നയുടെ കയ്യിലില്ലെന്ന് സരിത

മുഖ്യമന്ത്രിക്കെതിരായ തെളിവുകളൊന്നും സ്വപ്നയുടെ കയ്യിലില്ലെന്ന് സരിത

സ്വപ്നയുടെ കയ്യിൽ മുഖ്യമന്ത്രിക്കെതിരായ തെളിവുകളൊന്നും ഇല്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്നും ജയിലില്‍വച്ച് സ്വപ്ന പറഞ്ഞതായി സരിത എസ് നായർ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി.ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്ആര്‍ഡിഎസിലെ അജികൃഷ്ണനുമാണെന്നും സരിത ആരോപിച്ചു.

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. അന്വേഷണ ഏജൻസിയ്ക്ക് മാത്രമേ രഹസ്യമൊഴി നൽകാൻ കഴിയൂവെന്ന് കാട്ടിയാണ് ഹർജി തള്ളിയത്.സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയിൽ തനിക്കെതിരേ പരാമർശമുണ്ടെന്നും അതിനാൽ മൊഴിയുടെ പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു സരിതയുടെ വാദം.വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിതയുടെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *