സ്വപ്ന കസ്റ്റംസിന് നൽകിയ രഹസ്യ മൊഴി ഇ.ഡിക്ക്‌ നൽകാൻ അനുമതി

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകർപ്പ് ഇ.ഡിക്ക് കൈമാറിയത്.2020-ലാണ് സ്വപ്ന സുരേഷ് സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും കസ്റ്റംസിന് രഹസ്യമൊഴി നൽകിയത്. എന്നാൽ ഡോളർ കടത്ത് കേസിലെ...

മുഖ്യമന്ത്രിക്കെതിരായ തെളിവുകളൊന്നും സ്വപ്നയുടെ കയ്യിലില്ലെന്ന് സരിത

സ്വപ്നയുടെ കയ്യിൽ മുഖ്യമന്ത്രിക്കെതിരായ തെളിവുകളൊന്നും ഇല്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്നും ജയിലില്‍വച്ച് സ്വപ്ന പറഞ്ഞതായി സരിത എസ് നായർ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി.ജോര്‍ജും ക്രൈം നന്ദകുമാറും ...

മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ആവശ്യത്തിന് ഷാർജ ഭരണാധികാരിയോട് സഹായം തേടി.. ഗുരുതര ആരോപണങ്ങളുമായി സ്വപ്നയുടെ സത്യവാങ്മൂലം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് കോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നും സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപ...

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പി.സി ജോർജ് സമ്മർദ്ദം ചെലുത്തി, സ്വപ്ന സുരേഷിന് നിയമ സഹായം നൽകുന്നതും പി.സി ജോർജ് : സരിത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സരിത എസ് നായർ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്. പി.സി ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും സംസാരിച്ചെന്നും സരിത മൊഴി ...