മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ (ജൂൺ 15 ന്) പ്രഖ്യാപിക്കും. ഉച്ചയ്‌ക്കു ശേഷം മൂന്നു മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ഉടനെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും. റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി, എച്ച്എസ്ഇ ഫലങ്ങൾ പരിശോധിക്കാം.ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം













