• Home
  • kerala
  • ആകാശത്തും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം…

ആകാശത്തും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം…

കണ്ണൂരിലെ പരിപാടികൾക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയത്.

മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർദീൻ മജീദ്, കണ്ണൂർ ജില്ല സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് പ്രതിഷേധമുയർത്തിയത്.

‘മുഖ്യമന്ത്രി രാജിവെക്കുക’ എന്ന് മുദ്രാവാക്യം മുഴക്കി കറുപ്പ് വസ്ത്രമണിഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായി നീങ്ങിയ ഇവരെ ഒപ്പമുള്ളവർ തള്ളി മാറ്റുകയായിരുന്നു.

മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് ഇപി ജയരാജൻ ഇവരെ തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സംശയാസ്പദമായ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *