• Home
  • national
  • സോണിയ ഗാന്ധി ആശുപത്രിയിൽ…

സോണിയ ഗാന്ധി ആശുപത്രിയിൽ…

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കൊവിഡ് സങ്കീർണമായതിനെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നുമാണ് റിപ്പോർട്ട്.

ജൂൺ 1 ന് ആണ് സോണിയ ഗാന്ധിക്ക്‌ കോവിഡ് സ്ഥിരീകരിച്ചത്. നാഷനൽ ഹെറൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യംചെയ്യലിനായി ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സോണിയ ഗാന്ധിക്ക്‌ പുതിയ സമൻസ് അയച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഹാജരാകാനായിരുന്നു ആദ്യ നിർദേശം. കോവിഡ് ബാധിച്ചതിനാൽ സോണിയ മൂന്നാഴ്ചത്തെ സാവകാശം തേടുകയായിരുന്നു. ജൂൺ 13 ന് ഹാജരാകാൻ രാഹുൽ ഗാന്ധിക്കും നോട്ടിസ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *