• Home
  • latest news
  • നൂപുർ ശർമയെയും നവീൻ കുമാർ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണം : ഡൽഹിയിലും യുപിയിലും വൻ പ്രതിഷേധം… വീഡിയോ

നൂപുർ ശർമയെയും നവീൻ കുമാർ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണം : ഡൽഹിയിലും യുപിയിലും വൻ പ്രതിഷേധം… വീഡിയോ

മുഹമ്മദ്‌ നബിയെ നിന്ദിക്കുന്ന പരാമർശങ്ങൾ നടത്തിയ ബിജെപി വക്താവ് നൂപുർ ശർമയെയും നവീൻ കുമാർ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലും യുപിയിലെ സഹറാൻപൂരിലും വൻ പ്രതിഷേധം.

ഡൽഹിയിൽ,ജുമാമസ്ജിദിന് പുറത്താണ് പ്രത്യേക നമസ്‌കാരത്തിന് ശേഷം പ്രതിഷേധവുമായി ആളുകൾ തടിച്ചുകൂടിയത്.എന്നാൽ മസ്ജിദ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജുമാ മസ്ജിദിലെ ഷാഹി ഇമാം പറഞ്ഞു.

“ആരാണ് പ്രതിഷേധിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല. അവർ എഐഎംഐഎമ്മിൽ പെട്ടവരോ ഒവൈസിയുടെ ആളുകളോ ആണെന്ന് കരുതുന്നു. പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് അതാവാം, പക്ഷേ ഞങ്ങൾ അവരെ പിന്തുണയ്ക്കില്ല”- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *