പഞ്ചാബിലെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സാധു സിംഗ് ധരംസോത്തിനെ അഴിമതിക്കേസിൽ വിജിലൻസ് ബ്യൂറോ അറസ്റ്റ് ചെയ്തു.
ക്യാപ്റ്റൻ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ വനം-സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു സാധു സിംഗ് ധരംസോത്ത്.
പഞ്ചാബിൽ വനം മന്ത്രിയായിരിക്കെ മരം മുറിക്കാൻ അനുമതി നൽകിയതിന് കൈക്കൂലി വാങ്ങിയെന്നുൾപ്പെടെയുള്ള ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ളത്. വികസന പദ്ധതികൾ നടപ്പാക്കാൻ മരങ്ങൾ വെട്ടിമാറ്റുമ്പോൾ കരാറുകാരിൽ നിന്ന് മരത്തിന് 500 രൂപ വെച്ച് വാങ്ങി എന്നാണ് ആരോപണം.
ദളിത് സ്‌കോളർഷിപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതി നടത്തിയതായും ആരോപണമുണ്ട്.













