• Home
  • latest news
  • പുതുതായി നിർമിച്ച റോഡിന് പേര് ‘നാഥുറാം ഗോഡ്‌സെ റോഡ്’: വിവാദം

പുതുതായി നിർമിച്ച റോഡിന് പേര് ‘നാഥുറാം ഗോഡ്‌സെ റോഡ്’: വിവാദം

കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു ഗ്രാമത്തിൽ പുതുതായി നിർമിച്ച റോഡിന് നാഥുറാം ഗോഡ്‌സെയുടെ പേര് നൽകിയത് വിവാദമായി.
‘പദുഗിരി നാഥുറാം ഗോഡ്‌സെ റോഡ്’ എന്നാണ് പുതുതായി നിർമ്മിച്ച റോഡിന് സൈൻബോർഡിൽ എഴുതിയിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് ബോർഡ് നീക്കം ചെയ്തു.

സൈൻബോർഡിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കർണാടക ഊർജ മന്ത്രി വി സുനിൽ കുമാറിന്റെ മണ്ഡലത്തിലെ കാർക്കള താലൂക്കിലെ ബോലോ ഗ്രാമപഞ്ചായത്തിലെ പാതയോരത്താണ് സൈൻ ബോർഡ് സ്ഥാപിച്ചിരുന്നത്.

ബോർഡ് സ്ഥാപിച്ചത് സർക്കാരോ പഞ്ചായത്ത് അധികൃതരോ അല്ലെന്ന് മന്ത്രി വിശദീകരിച്ചു.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത്, ബോർഡ് സ്ഥാപിച്ചവർക്കായി തിരച്ചിൽ നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *