പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ആഗോള സംരംഭമായ ‘ലൈഫ് സ്റ്റൈൽ ഫോർ ദ എൻവയോൺമെന്റ് (ലൈഫ്) പ്രസ്ഥാനത്തിന് തുടക്കം കുറിക്കും. ലോകമെമ്പാടുമുള്ള വ്യക്തികളെയും കമ്മ്യൂണിറ്റികളെയും ഓർഗനൈസേഷനുകളെയും പരിസ്ഥിതി ബോധമുള്ള ജീവിതശൈലി സ്വീകരിക്കാൻ സ്വാധീനിക്കാനും പ്രേരിപ്പിക്കാനും അക്കാദമിക്, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് “ലൈഫ് ഗ്ലോബൽ കോൾ” ആരംഭിക്കും. ബിൽ-മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ കോ-ചെയർമാൻ ബിൽ ഗേറ്റ്‌സിന്റെയും ലോക ബാങ്കിന്റെയും സഹകരണത്തോടെയാണ് സംരംഭം .

















