• Home
  • latest news
  • ഹൈദരാബാദ് കൂട്ടബലാൽസംഗ കേസിൽ നാല് പേർ അറസ്റ്റിൽ, ഒരാള്‍ മുഖ്യമന്ത്രിയുടെ പാര്‍ടി നേതാവിന്റെ മകന്‍

ഹൈദരാബാദ് കൂട്ടബലാൽസംഗ കേസിൽ നാല് പേർ അറസ്റ്റിൽ, ഒരാള്‍ മുഖ്യമന്ത്രിയുടെ പാര്‍ടി നേതാവിന്റെ മകന്‍

ഹൈദരാബാദ് കൂട്ടബലാൽസംഗ കേസിൽ നാലാം പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അഞ്ചാം പ്രതി ഇപ്പോഴും ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരു ചെറുപ്പക്കാരൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രാദേശിക നേതാവിന്റെ മകനാണ്.
കഴിഞ്ഞ മാസം 28നാണ് അഞ്ചു യുവാക്കൾ ചേർന്ന് പതിനേഴുകാരിയെ കൂട്ടബലാൽസംഗം ചെയ്‌തത്‌. പെൺകുട്ടിയെ വീട്ടിൽ എത്തിക്കാമെന്ന് വാഗ്‌ദാനം ചെയ്ത ശേഷം വാഹനത്തിൽ കയറ്റി ഓരോരുത്തരായി ബലാൽസംഗം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *