• Home
  • kerala
  • നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചു

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചു

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് ജൂലൈ 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു.

കോടതി നേരത്തേ അനുവദിച്ച സമയം മേയ് 31ന് അവസാനിച്ച സാഹചര്യത്തിൽ ആവശ്യമുന്നയിച്ച് പ്രോസിക്ക്യൂഷൻ നൽകിയ ഹർജിയിലാണ് നടപടി.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉള്ള മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ഫോറൻസിക് പരിശോധന വേണമെന്നും ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്ക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്.

അതേ സമയം, വിചാരണ വൈകിക്കാനാണ് കൂടുതൽ സമയം അവശ്യപ്പെടുന്നതെന്ന് ദിലീപ് വാദിച്ചു. എങ്ങനെയെങ്കിലും കസ്റ്റഡിയിൽ വാങ്ങുകയും ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് വരുത്തി തീർക്കുകയുമാണ് പോലീസിന്റെ ലക്ഷ്യമെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *