Categories
latest news

തെളിവില്ല..ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ്

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് (എൻസിബി) ആര്യനെ കുറ്റവിമുക്തനാക്കിയത്.

ആര്യൻ ഖാന്റെ കയ്യിൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ആര്യനെതിരെ തെളിവില്ലെന്നും എൻസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ആര്യനൊപ്പം മറ്റു നാലു പേരെക്കൂടി തെളിവില്ലാത്തത്തിന്റെ പേരിൽ ഒഴിവാക്കി.
ലഹരി കേസിൽ 14 പേർക്കെതിരയാണ് എൻ.സി.ബി. കുറ്റപത്രം സമർപ്പിച്ചത്.

thepoliticaleditor

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ആര്യനെ അറസ്റ്റ് ചെയ്തത്.

26 ദിവസത്തോളം കസ്റ്റഡിയിലായിരുന്ന ആര്യൻ ഖാന് പിന്നീട് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.ദിവസങ്ങൾ നീണ്ടുനിന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ ഒക്ടോബർ 30ന് ആര്യൻ ജയിൽ മോചിതനാവുകയായിരുന്നു.

കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യൻ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല,എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിട്ടില്ല തുടങ്ങി നിരവധി ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണങ്ങൾ എൻസിബി ആഡംബര കപ്പലിൽ നടത്തിയ റെയിഡിന്മേൽ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘം കേസേറ്റെടുത്തത്.

Spread the love
English Summary: clean chit for aryan khan in drug on cruise case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick