• Home
  • kerala
  • വിഎച്ച്പി ഘോഷയാത്രയിൽ വാളേന്തി പൊതുനിരത്തിൽ ഇറങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു

വിഎച്ച്പി ഘോഷയാത്രയിൽ വാളേന്തി പൊതുനിരത്തിൽ ഇറങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു

തിരുവനന്തപുരത്ത് വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ വനിതകൾ വാളേന്തി പ്രകടനം നടത്തിയ സംഭവത്തിൽ ആര്യങ്കോട് പൊലീസ് കേസെടുത്തു. ആയുധ നിയമപ്രകാരവും മതവിദ്വേഷം വളർത്തുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചതിനുമാണ് കേസ്.

കഴിഞ്ഞ ഞായറാഴ്ചയാണ് വി.എച്ച്.പിയുടെ നേതൃത്വത്തിൽ വനിതകൾ വാളേന്തി പ്രകടനം നടത്തിയത്. വി.എച്ച്.പി വനിത വിഭാഗമായ ദുർഗാവാഹിനിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

കണ്ടാലറിയുന്ന 200ഓളം വനിതാ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

വിഎച്ച്പി സംഘടിപ്പിച്ച വിദ്യാവഹിനി പഠനശിബിരത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിലായിരുന്നു പ്രവർത്തകർ ആയുധങ്ങൾ കയ്യിലേന്തി പൊതുനിരത്തിൽ ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *