വിഎച്ച്പി ഘോഷയാത്രയിൽ വാളേന്തി പൊതുനിരത്തിൽ ഇറങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു

തിരുവനന്തപുരത്ത് വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ വനിതകൾ വാളേന്തി പ്രകടനം നടത്തിയ സംഭവത്തിൽ ആര്യങ്കോട് പൊലീസ് കേസെടുത്തു. ആയുധ നിയമപ്രകാരവും മതവിദ്വേഷം വളർത്തുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചതിനുമാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയാണ് വി.എച്ച്.പിയുടെ നേതൃത്വത്തിൽ വനിതകൾ വാളേന്തി പ്രകടനം നടത്തിയത്. വി.എച്ച്.പി വനിത വിഭാഗമായ ദുർഗാവാഹിനിയുട...