• Home
  • kerala
  • പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: യഹിയ തങ്ങളെ റിമാൻഡ് ചെയ്തു, പുതിയ കേസ് കൂടെ…

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: യഹിയ തങ്ങളെ റിമാൻഡ് ചെയ്തു, പുതിയ കേസ് കൂടെ…

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായിരുന്നു യഹിയ.

റാലിയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചാൽ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് യഹിയയെ അറസ്റ്റു ചെയ്തത്.

അതേ സമയം, ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ ജഡ്ജിയെ അധിക്ഷേപിച്ച സംഭവത്തിൽ യഹിയയ്ക്കെതിരെ പൊലീസ് പുതിയ കേസെടുത്തു. ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമെന്നായിരുന്നു യഹിയയുടെ അധിക്ഷേപം.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഇതുവരെ 26 പേരാണ് അറസ്റ്റിലായത്. കേസിൽ കൂടുതൽ ആളുകളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാണ് പൊലീസിന്റെ നീക്കം. കഴിഞ്ഞ ദിവസം റിമാൻഡിലായ കുട്ടിയുടെ പിതാവ് അടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *