• Home
  • latest news
  • കോണ്‍ഗ്രസ്‌ നേതാവും ഗായകനുമായ സിദ്ധു മൂസ്‌വാല പട്ടാപ്പകല്‍ വെടിയേറ്റ്‌ മരിച്ചു

കോണ്‍ഗ്രസ്‌ നേതാവും ഗായകനുമായ സിദ്ധു മൂസ്‌വാല പട്ടാപ്പകല്‍ വെടിയേറ്റ്‌ മരിച്ചു

പഞ്ചാബിലെ ആം ആദ്‌മി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ധു മൂസ്വാല മൻസ ജില്ലയിൽ വെടിയേറ്റ് മരിച്ചു. വെടിവെപ്പിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ മൂസ്വാല ഉൾപ്പെടെ 424 പേരുടെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. മൂസ്വാലയും രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ തങ്ങളുടെ ഗ്രാമമായ മൻസയിലേക്ക് കാറിൽ പോകുമ്പോഴായിരുന്നു ആക്രമണം.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മാൻസയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ സിദ്ദു മൂസ്വാല മത്സരിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ ഡോക്ടർ വിജയ് സിംഗ്ല ആണ്‌ അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *