• Home
  • latest news
  • ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളി സൈനികൻ ഉൾപ്പെടെ ഏഴ് പേർ മരിച്ചു

ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളി സൈനികൻ ഉൾപ്പെടെ ഏഴ് പേർ മരിച്ചു

ലഡാക്കിൽ സൈനിക വാഹനം ഷ്യോക് നദിയിലേക്ക് മറിഞ്ഞ് ഒരു മലയാളി സൈനികൻ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. മലപ്പുറം സ്വദേശി ലാൻസ് ഹവീൽദാർ മുഹമ്മദ് സജലാണ് (41) ജീവൻ നഷ്ടമായ മലയാളി ഭടൻ . ഇന്ത്യ പാക് അതിർത്തിയിലെ തുർതുക് സെക്ടറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീണത്.

ആകെ 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ചിലർക്ക് ഗുരുതര പരിക്കുണ്ട്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വാഹനം വീണതെന്നാണ് സൂചന.വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പർതാപൂറിലെ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പർതാപൂറിലേക്ക് വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സംഘം തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *