• Home
  • latest news
  • തുരങ്കം അപകടം: ഇതുവരെ മരണം നാലായി…ഇനിയും ആറുപേര്‍

തുരങ്കം അപകടം: ഇതുവരെ മരണം നാലായി…ഇനിയും ആറുപേര്‍

ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ റംബാന്‍ ജില്ലയില്‍ നിര്‍മ്മാണത്തിലുള്ള തുരങ്കം തകര്‍ന്നതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഒന്‍പത് തൊഴിലാളികളില്‍ ആകെ നാലു പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ പുതിയതായി കണ്ടെടുത്തു. വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരിച്ച ഒരാളുടെ ദേഹം ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. ഇനിയും ആറ് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ട്. അവര്‍ക്കായുള്ള തിരച്ചിലിനിടെ വെള്ളിയാഴ്ച രാത്രി മലയുടെ ഒരു ഭാഗം തന്നെ ഇടിഞ്ഞു താഴേക്കു പതിച്ചിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *