ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ തുരങ്കം തകർന്ന് 10 തൊഴിലാളികളെ കാണാതായി. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ മേക്കർകോട്ട് മേഖലയിലെ ഖൂനി നളയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.
നിരവധി പേർ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറയുന്നുണ്ട് . പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഒരാളെ രക്ഷപ്പെടുത്തി. കുറഞ്ഞത് 10 പേരെങ്കിലും കുടുങ്ങിക്കിടക്കുമെന്ന് ഭയപ്പെടുന്നു













