• Home
  • kerala
  • തമിഴ് നാട്ടിൽ ചെയ്യാനുള്ളതെല്ലാം ചെയ്ത് തീർത്തതിന് ശേഷം കേരളത്തിലേക്ക് വരും : പേരറിവാളൻ പ്രതികരിക്കുന്നു…

തമിഴ് നാട്ടിൽ ചെയ്യാനുള്ളതെല്ലാം ചെയ്ത് തീർത്തതിന് ശേഷം കേരളത്തിലേക്ക് വരും : പേരറിവാളൻ പ്രതികരിക്കുന്നു…

ഒരുപാട് യാത്ര ചെയ്യണമെന്നും നല്ല മനുഷ്യരെ കാണമെന്നുമാണ് തന്റെ ആഗ്രഹം എന്ന് പേരറിവാളൻ. രാജീവ്‌ ഗാന്ധി വധക്കേസിൽ മോചനം ലഭിച്ച ശേഷം പേരറിവാളൻ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാവരും വളരെ സ്നേഹത്തോടെയാണ് സമീപിക്കുന്നത്. ഇത്രയും കാലത്തെ എല്ലാവരുടെയും അംഗീകാരത്തിന് കാരണം അമ്മയാണ്. തമിഴ്നാട്ടിൽ ചെയ്തുതീർക്കാനുള്ള കടമകൾ തീർത്താലുടൻ കേരളത്തിലേക്ക് വരുമെന്നും പേരറിവാളൻ പറഞ്ഞു.

‘ഒരു പരിചയവുമില്ലാത്തയാളുകൾ ഞങ്ങളോടൊപ്പം നിന്നു. മകന്റെ മോചനത്തിന് വേണ്ടി വാദിച്ചു. അവരോടെല്ലാം കടപ്പാടുണ്ട്’ പേരറിവാളന്റെ അമ്മ അർപ്പുതമ്മാൾ മാധ്യമങ്ങളോട് പറഞ്ഞു.

രാജീവ്‌ ഗാന്ധി വധക്കേസിൽ 19 ആം വയസ്സിലാണ് പേരറിവാളൻ ജയിലിൽ പോകുന്നത്. 1998-ൽ ഭീകരവിരുദ്ധ കോടതി പേരറിവാളന് വധശിക്ഷ വിധിച്ചു. ഒരു വർഷത്തിന് ശേഷം സുപ്രീം കോടതി ശിക്ഷ ശരിവെച്ചെങ്കിലും 2014-ൽ ജീവപര്യന്തമായി ഇളവ് ചെയ്തു.

2018 സെപ്റ്റംബറിൽ തമിഴ്‌നാട് കാബിനറ്റ് അദ്ദേഹത്തെ വിട്ടയക്കാൻ ഗവർണർക്ക് ശുപാർശ ചെയ്തിരുന്നു. ശിക്ഷയിൽ ഇളവ് നൽകാൻ തമിഴ്‌നാട് സർക്കാർ നിർദ്ദേശിച്ചിട്ടും മോചനം വൈകുന്നതിൽ പ്രതിഷേധിച്ച് പേരറിവാളൻ 2018ൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 30 വർഷത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് പേരറിവാളൻ ഇന്നലെ മോചിതനായത്.

Leave a Reply

Your email address will not be published. Required fields are marked *