• Home
  • latest news
  • പാചകവാതകം വില വീണ്ടും കുതിക്കുന്നു

പാചകവാതകം വില വീണ്ടും കുതിക്കുന്നു

ആയിരം കടന്ന്‌ റിക്കാര്‍ഡിട്ട പാചകവാതക വില ഏതാനും ദിവസത്തിനു ശേഷം വീണ്ടും മുന്നോട്ടു തന്നെ. ഗാര്‍ഹികാവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടറിന്‌ വ്യാഴാഴ്‌ച മുതല്‍ മൂന്നര രൂപ കൂടി. ഒപ്പം വാണിജ്യ സിലിണ്ടറിന്‌ എട്ട്‌ രൂപയും വര്‍ധിപ്പിച്ചു. മെയ്‌ മാസത്തിൽ ഇത്‌ രണ്ടാം തവണയാണ്‌ വർധനവ്‌.

ഗാര്‍ഹിക സിലിണ്ടറിന്‌ ഇപ്പോള്‍ വില 1003.50 ആയി. കേരളത്തില്‍ 1010 രൂപയാണ്‌ പുതിയ വില. ഡല്‍ഹിയില്‍ 1003 രൂപയും കൊല്‍ക്കത്തയില്‍ 1029 രൂപയും ചെന്നൈയില്‍ 1018.50 രൂപയുമായി. ഏപ്രിലില്‍ മാത്രം 190 രൂപയാണ്‌ ഒരു സിലിണ്ടറിന്‍മേല്‍ വര്‍ധിച്ചത്‌.
വാണിജ്യ സിലിണ്ടറിനും എട്ട് രൂപ വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടർ വില 2354 രൂപയായി . കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ യഥാക്രമം 2454, 2306, 2507 എന്നിങ്ങനെയാണ് പുതിയ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *