• Home
  • latest news
  • ഗ്യാൻവാപി പള്ളി : വാദം കേൾക്കൽ നാളത്തേക്ക് മാറ്റി

ഗ്യാൻവാപി പള്ളി : വാദം കേൾക്കൽ നാളത്തേക്ക് മാറ്റി

ഗ്യാൻവാപി പള്ളിയിൽ സർവേ തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിന്മേൽ വിശദമായ വാദം കേൾക്കൽ സുപ്രീം കോടതി നാളത്തേക്ക് മാറ്റി. വാരണാസി കോടതിയിലെ ഹിയറിങ്ങും സുപ്രീം കോടതി സ്റ്റേ ചെയ്തു. നാളെ വാദം കേൾക്കുന്നത് വരെ തുടർ നടപടികൾ ഒന്നും ഉണ്ടാകരുതെന്ന് സുപ്രീം കോടതി വാരണാസി ജില്ലാ കോടതിക്ക് നിർദേശം നൽകി.

വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാന്‍വാപി പള്ളിയിലെ പുറം ഭിത്തികളിലെ ഹിന്ദു ദേവതകളുടെ പ്രതിമകൾക്ക് മുമ്പിൽ ദൈനംദിന പ്രാർത്ഥനയ്ക്ക് അനുമതി തേടി ഡൽഹിയിലെ അഞ്ച് സ്ത്രീകൾ 2021 ഏപ്രിൽ 18 ന് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന്‌ പള്ളിക്കകത്തും വിഗ്രഹങ്ങളുണ്ടെന്ന വാദം ഉയര്‍ന്നു. അത്‌ കണ്ടെത്താനായാണ് സര്‍വ്വേ നടന്നത്. സർവേയിൽ കിണറില്‍ വിഗ്രഹം കണ്ടെത്തിയെന്ന്‌ അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *