• Home
  • kerala
  • പോക്സോ കേസിൽ ഇരയായ എട്ട് വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു

പോക്സോ കേസിൽ ഇരയായ എട്ട് വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു

ഇടുക്കി വണ്ടൻമേട്ടിൽ പോക്സോ കേസിൽ ഇരയായ എട്ട് വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരി കളിച്ച് കൊണ്ടിരുന്നപ്പോൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞയാഴ്ചയാണ് മാതാപിതാക്കൾ ജോലിക്ക് പോയ നേരത്ത് വീട്ടിൽ തനിച്ചായിരുന്ന രണ്ട് കുട്ടികൾ പീഡനത്തിനിരയായി എന്ന പരാതി കുമളി പോലീസ് സ്റ്റേഷനിൽ ലഭിച്ചത്.
ഇതിന് ശേഷം ഇരുവരേയും മാതാപിതാക്കൾ ജോലി സ്ഥലത്തേക്ക് കൊണ്ട് പോവുകയായിരുന്നു പതിവ്.

മാതാപിതാക്കൾ ജോലി ചെയ്യുന്ന സ്ഥലത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ ആസ്വഭാവികത ഒന്നും ഇല്ലെന്നും പോലീസ് അറിയിച്ചു.

പോക്സോ കേസില്‍ പ്രതിയായ അമ്പത്തിരണ്ടുകാരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *