• Home
  • latest news
  • അഫ്‌ഘാനിസ്ഥാനിൽ താലിബാന്റെ പുതിയ വിലക്ക്

അഫ്‌ഘാനിസ്ഥാനിൽ താലിബാന്റെ പുതിയ വിലക്ക്

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് താലിബാൻ ഭരണകൂടം നിർത്തിവെച്ചു.
താലിബാൻ പിടിച്ചെടുക്കുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനിലെ കാബൂൾ അടക്കമുള്ള
പ്രധാന നഗരങ്ങളിൽ സ്ത്രീകൾ വാഹനമോടിക്കുന്നത് അനുവദനീയമായിരുന്നു. എന്നാൽ ഇപ്പോൾ ഭരണകൂടം പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശ ലംഘനം രൂക്ഷമായിരിക്കുകയാണ്.

6-ആം ക്ലാസിന് മുകളിൽ പഠിക്കുന്നതിന് പെൺകുട്ടികളെ വിലക്കുന്നത് മുതൽ സ്ത്രീകളുടെ തനിച്ചുള്ള യാത്രാ വിലക്ക് വരെ കടുത്ത അടിച്ചമർത്തലുകളാണ് താലിബൻ സ്ത്രീകളുടെ മേൽ നടത്തുന്നത്.

അധികാരം ഏറ്റെടുത്ത് ഒരു മാസത്തിന് ശേഷം, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മീഡിയ കമ്പനികൾ, മറ്റ് ജോലിസ്ഥലങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നതിൽ നിന്ന് താലിബാൻ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

ലോകത്ത് ഏറ്റവുമധികം ഭക്ഷ്യ ക്ഷാമം അനുഭവിക്കുന്ന രാജ്യമാണ് അഫ്‌ഘാനിസ്ഥാൻ. ജനസംഖ്യയുടെ 95 ശതമാനം ആളുകൾക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല എന്നാണ് കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *