• Home
  • kerala
  • ശ്രീനിവാസൻ വധം : കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ഉൾപ്പടെ 4 പേർ കൂടെ അറസ്റ്റിൽ

ശ്രീനിവാസൻ വധം : കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ഉൾപ്പടെ 4 പേർ കൂടെ അറസ്റ്റിൽ

പാലക്കാട്‌ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പേരെ കൂടെ അറസ്റ്റു ചെയ്തു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ഉൾപ്പടെയാണ് നാല് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്.

കൃത്യത്തിനുപയോഗിച്ച രണ്ട് ബൈക്കുകൾ പൊളിക്കാനും ആക്രികടയിൽ വിൽപനയ്ക്കും സഹായിച്ച പട്ടാമ്പി മരുതൂർ സ്വദേശികളായ അബ്‌ദുൾ നാസർ (40), കാജാഹുസൈൻ (33), കൊടലൂർ ഹനീഫ (28), കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ എന്നിവരാണ് അറസ്റ്റിലായത്.

നേരിട്ട് പങ്കെടുത്ത ആളുടെ തിരിച്ചറിയൽ പരേഡ് വേണ്ടതിനാൽ കൂടുതൽ വിവരം വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

ഇയാളൊഴികെ മൂന്നുപേരുമായി പൊലീസ് പട്ടാമ്പിയിൽ തെളിവെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട്പേരെ പിടികൂടാനുണ്ട്.

കൊലയാളി സംഘത്തിലെ നാല് പേരും ഗൂഢാലോചനയിലും സഹായം നൽകിയവരുമായ 16 പേരുമാണ് ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *