• Home
  • kerala
  • വയനാട്ടിൽ ഭക്ഷ്യവിഷബാധ : 15 വിനോദസഞ്ചാരികൾ ചികിത്സയിൽ

വയനാട്ടിൽ ഭക്ഷ്യവിഷബാധ : 15 വിനോദസഞ്ചാരികൾ ചികിത്സയിൽ

വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയവർക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയ 21 അംഗ സംഘത്തിലെ 15 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

തിരുവനന്തപുരം കിളിമാനൂരിൽ നിന്ന് വയനാട്ടിലെത്തിയ സംഘം കമ്പളക്കാട്ടെ ക്രൗണ്‍ റസ്റ്റോറന്റ് ആന്‍ഡ് ബേക്കില്‍ നിന്നാണ് ഭക്ഷണം കഴിച്ചത് എന്നാണ് വിവരം. ബിരിയാണിയും പലഹാരങ്ങളും കഴിച്ചുവെന്നാണ് പറയുന്നത്. തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ചികിത്സ തേടുകയായിരുന്നു.

ചികിത്സ തേടിയവരിൽ 3 പേർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ട്. മറ്റുള്ളവർക്ക് ക്ഷീണം, ഛർദി, വയറിളക്കം എന്നീ ലക്ഷണങ്ങളാണുള്ളത്.

ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച രാവിലെ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് കരുതുന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *