• Home
  • kerala
  • യെച്ചൂരി, മണിക് സർക്കാർ, ഹനൻ മൊള്ള ഇന്ന് രാത്രി കണ്ണൂരിൽ എത്തും

യെച്ചൂരി, മണിക് സർക്കാർ, ഹനൻ മൊള്ള ഇന്ന് രാത്രി കണ്ണൂരിൽ എത്തും

ദേശീയ സമ്മേളനത്തിനായി സിപി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് രാത്രി ഒമ്പതു മണിക്കുള്ള ഫ്‌ളൈറ്റിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. പിബി അംഗങ്ങളായ മണിക് സർക്കാർ ഹനൻ മൊള്ള എന്നിവരും ഒപ്പമുണ്ടാകും. പാർട്ടി നേതാക്കളും സ്വാഗത സംഘം ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള ഉച്ചയ്ക്ക് 12.25 ന് കണ്ണൂർ വിമാനത്താവളത്തിലെത്തും.

പാർടി കോൺഗ്രസ് പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമര ജാഥ ഇന്ന് വൈകിട്ട് നാലിന് കയ്യൂർ രക്തസാക്ഷികളുടെ മണ്ണിൽ നിന്ന് പ്രയാണമാരംഭിക്കും. കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചറാണ് ജാഥാ ലീഡർ. കെ പി സതീഷ് ചന്ദ്രൻ മാനേജരും.

Leave a Reply

Your email address will not be published. Required fields are marked *