• Home
  • kerala
  • കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ദേശീയ മാധ്യമ ഉല്‍സവം വ്യാഴാഴ്‌ച തുടങ്ങുന്നു

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ദേശീയ മാധ്യമ ഉല്‍സവം വ്യാഴാഴ്‌ച തുടങ്ങുന്നു

മാധ്യമങ്ങൾക്ക് വെള്ളവും വളവും നൽകേണ്ട ഭരണകൂടം വിലക്കുകളും വിവേചനങ്ങളുമായി മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ പിടിമുറുക്കുമ്പോൾ,
ജനാധിപത്യ മൂല്യങ്ങൾ ഉറക്കെ വിളിച്ച് പറയുന്ന വേദിയാവുകയാണ് കണ്ണൂർ സർവകലാശാല മാധ്യമ പഠന വിഭാഗം സംഘടിപ്പിക്കുന്ന ‘അഡ് ആസ്ട്ര 2022’ എന്ന ദേശീയ മീഡിയ ഫെസ്റ്റ്.

മാർച്ച്‌ 31, ഏപ്രിൽ 1 എന്നീ തീയതികളിൽ കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ നടക്കുന്ന ഫെസ്റ്റിൽ മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, 24 ന്യൂസ്‌ അസിസ്റ്റന്റ് ന്യൂസ്‌ എഡിറ്റർ ക്രിസ്റ്റീന ചെറിയാൻ, മുതിർന്ന മാധ്യമ പ്രവർത്തകനായ സി. നാരായണൻ, മനോരമ സീനിയർ ന്യൂസ്‌ പ്രൊഡ്യൂസർ സനീഷ് ടി.കെ, മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ സുനിൽ കുമാർ തുടങ്ങിയ പ്രമുഖരാണ് സംവദിക്കുന്നത്.

എം എൽ എ കെ കെ ശൈലജ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രൊഫസർ സാബു. എ മുഖ്യാതിഥിയാകും.

രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങൾ ആകേണ്ട മാധ്യമ വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവ് പുറത്തെടുക്കാനുള്ള വേദി കൂടിയാകും’അഡ് ആസ്ട്ര 2022′.

വിവിധ ജില്ലകളിൽ നിന്നായെത്തുന്ന മാധ്യമ പഠന വിദ്യാർത്ഥികൾക്കായി ലൈവ് റിപ്പോർട്ടിങ്,ആർ.ജെ കോമ്പറ്റീഷൻ പോലുള്ള മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്നുടനീളം ഇരുന്നുറിലധികം വിദ്യാർത്ഥികളാണ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്.

വിദ്യാർത്ഥികൾക്കായി ഡിജെ നൈറ്റും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *