• Home
  • kerala
  • കെ-റെയില്‍ സര്‍വ്വേ തുടരാന്‍ സുപ്രീംകോടതി അനുമതി..കല്ലിടാന്‍ അനുമതി ഉണ്ടോ എന്ന്‌ ഹൈക്കോടതി

കെ-റെയില്‍ സര്‍വ്വേ തുടരാന്‍ സുപ്രീംകോടതി അനുമതി..കല്ലിടാന്‍ അനുമതി ഉണ്ടോ എന്ന്‌ ഹൈക്കോടതി

കേരളത്തിലെ സില്‍വര്‍ലൈന്‍ സര്‍വ്വേ തുടരാമെന്ന്‌ സുപ്രീംകോടതി. സാമൂഹിക ആഘാത പഠനത്തിനായുള്ള സര്‍വ്വേ തടയണമെന്ന ഹര്‍ജി കോടതി തള്ളി. സര്‍വ്വേയില്‍ എന്താണ്‌ തെറ്റ്‌ എന്നും ബൃഹത്തായ പദ്ധതിയുടെ സര്‍വ്വേ തടയാനാവില്ലെന്നും നിരീക്ഷിച്ചു. ഇതു സംബന്ധിച്ച കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ വിധി സുപ്രീംകോടതി ശരിവെച്ചു.
അതേസമയം കെ-റെയില്‍ സര്‍വ്വേയ്‌ക്കായി കല്ലിടുന്നതിന്‌ അനുമതി ഉണ്ടോ എന്ന്‌ കേരള ഹൈക്കോടതി സര്‍ക്കാരിനോട്‌ ആരാഞ്ഞു. മുന്‍കൂട്ടി അനുമതിയില്ലാതെ വീടുകളില്‍ കയറുന്നത്‌ നിയമപരമല്ല. കല്ലിടുന്നത്‌ തടഞ്ഞ സിംഗിള്‍ ബെഞ്ച്‌ വിധി ഡിവിഷന്‍ ബഞ്ച്‌ റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ആ ഉത്തരവ്‌ എവിടെ എന്നും ജസ്റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സില്‍വര്‍ ലൈനിന്‌ കോടതി എതിരല്ലെന്നും നിയമപ്രകാരം എല്ലാം ചെയ്യണം എന്നത്‌ മാത്രമാണ്‌ നിര്‍ദ്ദേശിക്കാനുള്ളത്‌ എന്നും കോടതി പറഞ്ഞു. ജനങ്ങളുടെ വിഷമം കോടതിക്ക്‌ വിഷയമാണെന്നും എന്നാല്‍ രാഷ്ട്രീയം കോടതിയുടെ വിഷയമല്ലെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *