• Home
  • kerala
  • സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിനായി നടത്തുന്ന സര്‍വേയ്ക്ക് എതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. സര്‍വ്വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. ആലുവ സ്വദേശി സുനില്‍ ജെ. അറകാലനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സാമൂഹികാഘാത പഠനത്തിനു മുന്നോടിയായുള്ള സര്‍വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേയാണ് ഹര്‍ജി. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് സര്‍വ്വേ നടക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സുനിലിന്റെ വസ്തുവില്‍ സര്‍വേയുടെ ഭാഗമായി കുറ്റികള്‍ സ്ഥാപിച്ചിരുന്നു. സര്‍വേ നടത്താനും ഉചിതമായ രീതിയില്‍ ഭൂമി അടയാളപ്പെടുത്താനും സാമൂഹികാഘാത പഠനം നടത്താനും സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *