• Home
  • kerala
  • സംസ്ഥാനത്ത് കെ റെയില്‍ സര്‍വേ നടപടികള്‍ താത്കാലികമായി നിര്‍ത്തി

സംസ്ഥാനത്ത് കെ റെയില്‍ സര്‍വേ നടപടികള്‍ താത്കാലികമായി നിര്‍ത്തി

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് കെ റെയില്‍ സര്‍വേ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പോലീസ് സുരക്ഷ ഉറപ്പാക്കിയാലെ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ഏജന്‍സി ഇക്കാര്യം കെ റെയില്‍ അധികൃതരെ അറിയിച്ചു. ബുധനാഴ്ചവരെയാണ് നിര്‍ത്തിവെച്ചത്.

വാഹനങ്ങള്‍ക്കും സര്‍വേ ഉപകരണങ്ങള്‍ക്കും പ്രതിഷേധക്കാര്‍ കേട് പാടുകള്‍ വരുത്തുന്നു. വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സര്‍വേ തുടരാന്‍ ബുദ്ധിമുട്ടാണെന്നും ഏജന്‍സി വ്യക്തമാക്കി.

ഇന്ന് എറണാകുളത്തും കോട്ടയത്തും കൊല്ലത്തും കോഴിക്കോടുമെല്ലാം കല്ലിടല്‍ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ പോലീസ് തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ എല്ലാം താത്കാലികമായി നിര്‍ത്തിവെച്ചതായാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *