• Home
  • kerala
  • മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയും എം.എൽ.എയുമായിരുന്ന തലേക്കുന്നിൽ ബഷീർ (79) അന്തരിച്ചു.

തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നടൻ പ്രേംനസറീന്‍റെ സഹോദരീ ഭർത്താവാണ്. ഏറെക്കാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.

ചിറയിൻകീഴ് നിന്ന് 1984ലും 89ലും ലോക്സഭാംഗമായി. രാജ്യസഭാംഗമായും എംഎൽഎആയും പ്രവർത്തിച്ചു. 1977ൽ കഴക്കൂട്ടത്ത് നിന്നാണ് നിയമസഭയിൽ എത്തിയത്. എ കെ ആന്റണിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി നിയമസഭയില്‍ നിന്ന് എംഎൽഎ സ്ഥാനം രാജിവെച്ചിട്ടുണ്ട്. 1945ൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപമുള്ള തലേക്കുന്നു ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം ഇവാനിയോസ് കോളജ്, ലോ കോളേജ് എന്നിവിടങ്ങിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാര്‍ഥികാലം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *