• Home
  • kerala
  • മുന്‍ ധനമന്ത്രി തോമസ്‌ ഐസകിന്റെ പ്രഭാഷണം നാളെ മാങ്ങാട്ട്‌
Image

മുന്‍ ധനമന്ത്രി തോമസ്‌ ഐസകിന്റെ പ്രഭാഷണം നാളെ മാങ്ങാട്ട്‌

സിപിഎം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി വ്യാഴാഴ്‌ച മുന്‍ ധനകാര്യ മന്ത്രിയും പാര്‍ടി കേന്ദ്രകമ്മിറ്റി അംഗവുമായ ടി.എം.തോമസ്‌ ഐസക്‌ കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്‌ പ്രഭാഷണത്തിനെത്തുന്നു. ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സെമിനാറിലാണ്‌ തോമസ്‌ ഐസക്‌ പ്രസംഗിക്കുക. മാങ്ങാട്‌ ലക്‌സോട്ടിക്ക ഓഡിറ്റോറിയത്തില്‍ വൈകീട്ട്‌ നാല്‌ മണിക്കാണ്‌ പരിപാടി. എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ, പ്രൊഫ. എ ജി ഒലീന എന്നിവരും സംസാരിക്കും.
ആലക്കോട്‌ ടൗണിൽ ‘മതം–- വിശ്വാസം–-വർഗീയത’ സെമിനാർ സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും. കെ ഇ എൻ കുഞ്ഞഹമ്മദ്‌, ഫാദർ മാത്യു വാഴക്കുന്നേൻ എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *