• Home
  • kerala
  • അടികിട്ടേണ്ട തരം സമരം-കോടിയേരി, പിന്നിലുള്ളത് തെക്കും വടക്കുമില്ലാത്ത വിവരദോഷികൾ-ഇ.പി.ജയരാജൻ

അടികിട്ടേണ്ട തരം സമരം-കോടിയേരി, പിന്നിലുള്ളത് തെക്കും വടക്കുമില്ലാത്ത വിവരദോഷികൾ-ഇ.പി.ജയരാജൻ

എൽ ഡി എഫിന്റെ ഭരണക്കാലത്ത് കേരളത്തിൽ ഒന്നും നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണ് കെ റെയിൽ കല്ലിടലിനെതിരേ നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ.. ഇന്നലെ നടന്നത് അടികിട്ടേണ്ട തരത്തിലെ സമരമായിരുന്നു. എന്നാൽ പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടുവെന്നും കോടിയേരി പറഞ്ഞു. കെ റെയിൽ സർവേ, ഡി പി ആർ, പാരിസ്ഥിതിക ആഘാത പഠനം എന്നിവയ്ക്ക് കേന്ദ്രത്തിന്റെയും സുപ്രീം കോടതിയുടെയും അനുമതിയുണ്ട്. ഇപ്പോൾ നടക്കുന്നത് ഹൈക്കോടതി വിധിക്കെതിരായുള്ള സമരമാണ്. ഭൂമി നഷ്ടപ്പെടുന്നവർ ഭയക്കേണ്ടതില്ല. അർഹതപ്പെട്ട നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും കോടിയേരി വ്യക്തമാക്കി.

കെ റെയിൽ സമരത്തിനു പിന്നിലുള്ളത് തെക്കും വടക്കുമില്ലാത്ത വിവരദോഷികളെന്ന് സി പി എം നേതാവ് ഇ പി ജയരാജൻ. പദ്ധതിക്കായി സ്ഥലം നൽകുന്നതിന് ജനം മുന്നോട്ട് വരികയാണ്. വി ഡി സതീശന് പണിയൊന്നുമില്ലെങ്കിൽ കുറ്റി പറിച്ചു നടക്കട്ടെയെന്നും ജയരാജൻ പരിഹസിച്ചു. വിവരമില്ലാത്ത ചില വിവരദോഷികളും തെക്കും വടക്കുമില്ലാത്ത കുറേയെണ്ണവുമാണ് ഇതിന് പിന്നിൽ. കോൺഗ്രസ് നേതൃത്വം തന്നെ അറുവഷളൻമാരുടെ കൈയിലാണ്. പദ്ധതിയുമായി സർക്കാർ മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *