ഭാര്യ മട്ടന്‍ കറി പാകം ചെയ്‌തു തന്നില്ലെന്ന് തുരുതുരാ പരാതികോള്‍ ചെയ്‌തയാളെ പൊലീസ് കയ്യോടെ പൊക്കി ജയിലിലടച്ചു. തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലാണ് സംഭവം. ഹോളി ദിനത്തില്‍ നവീന്‍ എന്നയാളാണ് മദ്യലഹരിയില്‍ പൊലീസിന് നിരന്തരം ഫോണ്‍ ചെയ്‌ത് ഭാര്യയെക്കുറിച്ച് പരാതി പറഞ്ഞത്. 100 എന്ന നമ്പറില്‍ വിളിച്ചായിരുന്നു നവീന്റെ പരാതിപ്പെടല്‍. ഹോളി ദിവസം ആട്ടിറച്ചി പാകം ചെയ്യാന്‍ ഭാര്യ വിസമ്മതിച്ചതാണ് പ്രകോപനമായത്. പൊലീസ് ഈ കോളുകള്‍ ആദ്യം തമാശയായി കണക്കാക്കി അവഗണിച്ചു. പക്ഷേ തുരുതുരാ കോളുകള്‍ വന്നപ്പോള്‍ കളി കാര്യമായി എടുത്തു പൊലീസ്. അവര്‍ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയും പിറ്റേന്ന് രാവിലെ പ്രതിയെ കയ്യോടെ പൊക്കുകയും ചെയ്‌തു. ഐ.പി.സി. 290( പൊതുശല്യമുണ്ടാക്കല്‍), 510(മദ്യപിച്ച് പൊതുസ്ഥലത്ത് മോശമായി പെരുമാറല്‍) എന്നീ വകുപ്പു പ്രകാരം കേസെടുത്ത് റിമാന്റു ചെയ്‌തു.
ഇനി ജയിലില്‍ മട്ടന്‍ കറി കിട്ടുമോ എന്നു നോക്കുക മാത്രമാണ് നവീന് ചെയ്യാനാവുക!!













