• Home
  • kerala
  • പോക്‌സോ കേസിൽ റോയ് വയലാട്ടിനും സൈജു തങ്കച്ചനും ജാമ്യം അനുവദിച്ചു

പോക്‌സോ കേസിൽ റോയ് വയലാട്ടിനും സൈജു തങ്കച്ചനും ജാമ്യം അനുവദിച്ചു

പോക്‌സോ കേസിൽ നമ്പർ പതിനെട്ട് ഹോട്ടൽ ഉടമ റോയ് വയലാട്ടിനും കൂട്ടാളി സൈജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്‌സോ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പീഡന കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. ഡിജെ പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് റോയ് വയലാട്ടിനെതിരെ പൊലീസ് കേസെടുത്തത്. പതിനേഴുകാരിയായ മകളെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്ന് കോഴിക്കോട് സ്വദേശിനി പരാതി നൽകിയിരുന്നു. മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയ് വയലാട്ടും സൈജു തങ്കച്ചനും പ്രതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *