• Home
  • kerala
  • ഐ.എസ്‌.എല്‍. ഫൈനല്‍ കാണാന്‍ ബൈക്കില്‍ പോയ മലപ്പുറത്തെ യുവാക്കള്‍ അപകടത്തില്‍ മരിച്ചു
Image

ഐ.എസ്‌.എല്‍. ഫൈനല്‍ കാണാന്‍ ബൈക്കില്‍ പോയ മലപ്പുറത്തെ യുവാക്കള്‍ അപകടത്തില്‍ മരിച്ചു

ഐ.എസ്‌.എല്‍. ഫൈനല്‍ കളി കാണാനായി മലപ്പുറത്തു നിന്നും ബൈക്കില്‍ ഗോവയിലേക്ക്‌ യാത്ര തിരിച്ച രണ്ടു യുവാക്കള്‍ക്ക്‌ ഇന്ന്‌ പുലര്‍ച്ചെ കാസര്‍ഗോഡ്‌ റോഡപകടത്തില്‍ ദാരുണാന്ത്യം. മലപ്പുറം ഒതുക്കുങ്ങല്‍ ചെറുകുന്ന്‌ സ്വദേശികളും അയല്‍വാസികളുമായ മുഹമ്മദ്‌ ജംഷീര്‍(22), മുഹമ്മദ്‌ ഷിബിന്‍(20) എന്നിവരാണ്‌ മരിച്ചത്‌.

ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെ കാസര്‍ഗോഡ്‌ ജില്ലയിലെ ഉദുമയ്‌ക്കടുത്ത്‌ പള്ളത്ത്‌ ആണ്‌ അപകടം സംഭവിച്ചത്‌. മിനി ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിലാണ്‌ മരണമടഞ്ഞത്‌. ഹൈദരാബാദിനു വേണ്ടി കളിക്കുന്ന അബ്ദുള്‍ രഹീബിന്റെ പിതാവിന്റെ സഹോദര പുത്രനാണ്‌ ഷിബിന്‍. റഹീബിന്റെ സുഹൃത്തുക്കളായിരുന്നു ഒപ്പമുള്ള യാത്രികര്‍.

ഗോവയില്‍ കേരളം ഇന്ന്‌ ആവേശം തീര്‍ക്കുമ്പോള്‍ ഈ അപകടം ഫുട്‌ബാള്‍ ഭ്രാന്തിന്റെ നാടായ മലപ്പുറത്തിന്‌ സങ്കടക്കടല്‍ തീര്‍ക്കുന്നു.

ഏഴ്‌ സുഹൃത്തുക്കളില്‍ അഞ്ചുപേര്‍ കാറിലും രണ്ടു പേര്‍ ബൈക്കിലുമായാണ്‌ ഗോവയിലേക്ക്‌ തിരിച്ചത്‌. കാറില്‍ സഞ്ചരിച്ചവര്‍ ഉപ്പളയിലെത്തിയപ്പോള്‍ ബൈക്കില്‍ വരുന്നവരെ കാണാഞ്ഞതിനെത്തുടര്‍ന്ന്‌ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത്‌ പൊലീസ്‌ ആയിരുന്നു. അപ്പോഴാണ്‌ അപകടവിവരം സുഹൃത്തുക്കള്‍ അറിയുന്നത്‌.കാറില്‍ സഞ്ചരിച്ചവര്‍ പൊലീസ്‌ വിവരമറിയിച്ചപ്പോള്‍ മാത്രമാണ്‌ അപകടവിവരം അറിഞ്ഞത്‌. മൃതദേഹം കാസര്‍ഗോഡ്‌ ജനറല്‍ ഹോസ്‌പിറ്റലിലേക്ക്‌ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *