• Home
  • kerala
  • വനിതാ കമ്മീഷന് നേരെ പരാതിക്കാരി മുളക്പൊടി എറിഞ്ഞു

വനിതാ കമ്മീഷന് നേരെ പരാതിക്കാരി മുളക്പൊടി എറിഞ്ഞു

തൃശ്ശൂർ ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ 70കാരി കമ്മിഷനു നേരെ മുളകുപൊടി എറിഞ്ഞു.

ഭര്‍ത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവർ വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നു.എന്നാൽ കമ്മീഷൻ സ്വീകരിച്ച നടപടിയില്‍ തൃപ്തിയല്ലെന്ന പറഞ്ഞായിരുന്നു മുളക്പൊടി ആക്രമണം.

സ്ത്രീയുടെ പരാതി ഇന്ന് കമ്മീഷൻ പരിഗണിച്ചിരുന്നില്ല. തുടർന്നാണ് സിറ്റിങ്ങിനിടെ ഹാളിലെത്തിയ സ്ത്രീ കയ്യില്‍ കരുതിയിരുന്ന മുളക്പൊടി പായ്ക്കറ്റ് പൊട്ടിച്ച് മുളകുപൊടി സ്‌റ്റേജിലേക്ക് എറിഞ്ഞത്.

ഫാനിട്ടിരുന്നതിനാല്‍ മുളക്‌പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. ഇതിനിടെ പൊലീസ് എത്തി മുളക്‌പൊടി എറിഞ്ഞ സ്ത്രീയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവര്‍ക്ക് മാനസികമായ പ്രശ്നങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്.

വനിതാ കമ്മിഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഇവര്‍ സ്വരാജ് ഗ്രൗണ്ടില്‍ നാമജപപ്രതിഷേധവും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *