• Home
  • kerala
  • പ്രശസ്ത നാടക പ്രവർത്തകൻ മധു മാസ്റ്റര്‍ അന്തരിച്ചു

പ്രശസ്ത നാടക പ്രവർത്തകൻ മധു മാസ്റ്റര്‍ അന്തരിച്ചു

രാഷ്ട്രീയ പശ്ചാത്തലമുള്ള തെരുവു നാടകങ്ങളുമായി കേരത്തിലുടനീളം സഞ്ചരിച്ചിരുന്ന പ്രശസ്ത നാടക പ്രവർത്തകൻ മധു മാസ്റ്റര്‍ (കെ. മധുസൂദനന്‍) അന്തരിച്ചു. 74 വയസ്സായിരുന്നു. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ എം.ടി. വിധു രാജിന്റെ പിതാവാണ്. അഭിനയ രാജ് (എ എന്‍ എസ് മീഡിയ കൊച്ചി) മറ്റൊരു മകനാണ്. ഭാര്യ: കെ.തങ്കം.

അടിയന്തരാവസ്ഥയ്ക്കു ശേഷം കേരളത്തിൽ ചലനം സൃഷ്ടിച്ച ‘അമ്മ’ എന്ന നാടകത്തിന്റെ രചനയും സംവിധാനവും മധു മാസ്റ്ററാണ് നിർവഹിച്ചത്. ജോൺ അബ്രഹാം കയ്യൂർ സമരം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ തിരക്കഥാ രചനയിൽ പങ്കാളിയായിരുന്നു മധു മാസ്റ്റർ.

പ്രശസ്തമായ രാഷ്ട്രീയ നാടകങ്ങളായ സ്പാര്‍ട്ടക്കസ്, പുലിമറഞ്ഞ കുട്ടന്‍ മൂസ്, മൂട്ട, സുനന്ദ തുടങ്ങിയ പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ് അദ്ദേഹം.
എട്ടോളം സിനിമകളിലും വേഷമിട്ടു.

നക്‌സല്‍ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ 6 മാസം ജയിൽവാസമനുഭവിച്ചിട്ടുണ്ട് മധു മാസ്റ്റര്‍.
സി പി എം, സിപിഐ, സി പി ഐ എം എല്‍ സഹയാത്രികനായിരുന്നു. ജയിൽ വാസത്തിനിടെ ക്രൂര പീഡനങ്ങൾക്കും ഇരയായി.

Leave a Reply

Your email address will not be published. Required fields are marked *