• Home
  • kerala
  • രാജ്യസഭ: കോണ്‍ഗ്രസ്‌ പട്ടികയില്‍ മൂന്നു പേര്‍…പേരുകള്‍ ദേശീയ നേതൃത്വത്തിന്‌ നല്‍കി

രാജ്യസഭ: കോണ്‍ഗ്രസ്‌ പട്ടികയില്‍ മൂന്നു പേര്‍…പേരുകള്‍ ദേശീയ നേതൃത്വത്തിന്‌ നല്‍കി

കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റുകളിൽ സ്ഥാനാർത്ഥികളായി പരിഗണിക്കാവുന്നവരുടെ മൂന്ന് പേരുകളടങ്ങിയ പട്ടിക കെപിസിസി നേതൃത്വം എഐസിസിക്ക് വിട്ടു. ജെബി മേത്തർ, എം ലിജു, ജയ്സൺ ജോസഫ് എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളതെന്നാണ് സൂചന. ഹൈക്കമാന്റിന്റേതാണ് അന്തിമ തീരുമാനം.

അതിനിടെ എൽ ഡി എഫ് രാജ്യസഭാ സ്ഥാനാർഥികളായ സി പി എം പ്രതിനിധി എ എ റഹീം, സി പി ഐ പ്രതിനിധി പി സന്തോഷ്കുമാർ എന്നിവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30നാകും പത്രിക സമർപ്പിക്കുക. യുവാക്കൾക്ക് പ്രാതിനിധ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തവണ സിപിഎമ്മും സിപിഐയും ഇരുവരെയും സ്ഥാനാർത്ഥികളാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *