• Home
  • kerala
  • കോഴിക്കോട് കല്ലായിയിൽ കെ റെയിലിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചതിന് സ്ത്രീകളടക്കം അറസ്റ്റിൽ

കോഴിക്കോട് കല്ലായിയിൽ കെ റെയിലിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചതിന് സ്ത്രീകളടക്കം അറസ്റ്റിൽ

കോഴിക്കോട്‌ കല്ലായിയില്‍ കെ-റെയില്‍ കല്ലിടലിനെതിരെ കനത്ത പ്രതിഷേധം. പൊലീസ്‌ വലിയ ബലപ്രയോഗമാണ്‌ കല്ലായില്‍ നടത്തിയത്‌. പ്രതിഷേധിച്ച സ്‌ത്രീകളെ നേരിട്ടത്‌ പുരുഷ പോലീസുകാരണ്‌ എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. പുരുഷ പൊലീസ്‌ ലാത്തി കൊണ്ട്‌ കുത്തിയെന്ന്‌ സ്‌ത്രീകള്‍ ആരോപിക്കുന്നു.

രാവിലെ ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ മുന്നറിയിപ്പൊന്നുമില്ലാതെ എത്തിയപ്പോഴാണ്‌ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്‌. പിന്നീട്‌ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷമായി അത്‌ മാറി. അവര്‍ തമ്മില്‍ ഉന്തും തള്ളും നടന്നു. രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. പ്രതിഷേധത്തിനിടെയും ഉദ്യോഗസ്ഥര്‍ കല്ല്‌ സ്ഥാപിച്ചിട്ടുണ്ട്‌.
കഴിഞ്ഞ ദിവസം മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കല്ലായിയിലെ പ്രതിഷേധം കനത്തതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *