• Home
  • kerala
  • അഞ്ചുവര്‍ഷത്തിനു ശേഷം കേരളത്തിലെ പൊതുവേദിയില്‍ നടി ഭാവന…ഹര്‍ഷാരവത്തോടെ സദസ്സ്‌

അഞ്ചുവര്‍ഷത്തിനു ശേഷം കേരളത്തിലെ പൊതുവേദിയില്‍ നടി ഭാവന…ഹര്‍ഷാരവത്തോടെ സദസ്സ്‌

തിരുവനന്തപുരത്ത് 26-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന വേദിയില്‍ സദസ്യരെ അമ്പരിപ്പിച്ചും കൗതുകപ്പെടുത്തിയും കൊണ്ട്‌ ഒരു അപ്രതീക്ഷിത അതിഥിയെത്തി–നടി ഭാവന. പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ നേരുന്നുവെന്ന് ഭാവന തന്റെ ചെറിയ പ്രസംഗത്തിൽ അർത്ഥപൂർണമായി സംസാരിച്ചു. മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഭാലന പറഞ്ഞു.

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങിന്‍റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. മേഖയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്.വന്‍ കരഘോഷത്തോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകള്‍ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *