കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാസീറ്റുകള്‍ സിപിഎമ്മും സിപിഐയും എടുക്കും. ഇതില്‍ സിപഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സിപിഐ സ്ഥാനാര്‍ഥിയായി പി. സന്തോഷ് കുമാറിനെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ സന്തോഷ് കുമാര്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നും സി.പി.ഐ.ക്ക് രാജ്യസഭാംഗം എന്നത് അത്യപൂര്‍വ്വമായി മാത്രം സംഭവിച്ചിട്ടുള്ളതാണ്. ഇതിനു മുന്‍പ് പാര്‍ടിയുടെ ഉന്നത നേതാവായിരുന്ന യശശ്ശരീരനായ എന്‍.ഇ.ബലറാം രാജ്യസഭാംഗമായിരുന്നിട്ടുണ്ട്.













