• Home
  • kerala
  • സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം ‘വൈറ്റ് കോളർ ബെഗേഴ്സ്’ ആണെന്നു പ്രചാരണമുണ്ടെന്ന്‌ മന്ത്രി എംവി ഗോവിന്ദൻ

സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം ‘വൈറ്റ് കോളർ ബെഗേഴ്സ്’ ആണെന്നു പ്രചാരണമുണ്ടെന്ന്‌ മന്ത്രി എംവി ഗോവിന്ദൻ

സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം ‘വൈറ്റ് കോളർ ബെഗേഴ്സ്’ ആണെന്നു ചിലർ പറയുന്നതായി മന്ത്രി എംവി ഗോവിന്ദൻ. തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ എന്നിവരുടെ അവലോകന യോഗത്തിൽ മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: ‘വൈറ്റ് കോളർ ബെഗേഴ്സ്’ എന്നാണു ചിലർ അതു സംബന്ധിച്ചു പറഞ്ഞത്. ആ രീതിയിൽ നാണം കെട്ട, ജീർ‍ണമായ, നമ്മുടെ സമൂഹത്തിനു തന്നെ അപമാനം സൃഷ്ടിക്കുന്ന ചിലയാളുകൾ ഈ സർവീസിന്റെ ഭാഗമായുണ്ട്-ഗോവിന്ദൻ പറഞ്ഞു.

സമൂഹത്തിന് അപമാനം സൃഷ്ടിക്കുന്ന ചിലര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ട്. ആളുകളെ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറ്റിയിറക്കി കാര്യം നേടുന്ന ചില ഉദ്യോഗസ്ഥരുണ്ട്. ഇതു തിരുത്തണം. ഉദ്യോഗസ്ഥര്‍ തെറ്റായ രീതിയില്‍ ഒരുഫയലും താഴേയ്ക്കും മുകളിലേയ്ക്കും അയക്കരുതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *