• Home
  • kerala
  • പത്തൊമ്പത്കാരനും പതിനഞ്ച് കാരിയും ഒരേ ഷാളിൽ തൂങ്ങി മരിച്ചു

പത്തൊമ്പത്കാരനും പതിനഞ്ച് കാരിയും ഒരേ ഷാളിൽ തൂങ്ങി മരിച്ചു

കോഴിക്കോട് ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി (15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് അഭിനവിന്റെ വീടിനടുത്തുള്ള കരുമല ചൂരക്കണ്ടി മലയിലെ മരക്കൊമ്പിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇവർ അകന്ന ബന്ധുക്കളാണെന്നും നാട്ടുകാർ പറഞ്ഞു.

ശ്രീലഷ്‌മിയെ ബുധനാഴ്‌ച ഉച്ചയോടെ കാണാതായെന്ന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മരക്കൊമ്പിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

താമരശ്ശേരി ഗവ.വി.എച്ച്.എസ്.സി.സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. അഭിനവ് ചപ്പാത്തി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *