ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം ; ഹർത്താലിനിടെ വൻസംഘർഷം

കോഴിക്കോട് ആവിക്കൽത്തോട്ടിൽ ശുചിമുറി മാലിന്യ പ്ലാന്റ് നിർമിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമിതി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് ഉണ്ടായി.പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. പ്രദേശത്തെ കനത്ത സംഘർഷാവസ്ഥ തുടരുകയാണ്. ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ്...

പത്തൊമ്പത്കാരനും പതിനഞ്ച് കാരിയും ഒരേ ഷാളിൽ തൂങ്ങി മരിച്ചു

കോഴിക്കോട് ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി (15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ് അഭിനവിന്റെ വീടിനടുത്തുള്ള കരുമല ചൂരക്കണ്ടി മലയിലെ മരക്കൊമ്പിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്...

വിവാഹം കഴിഞ്ഞ് പത്താം നാൾ നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ… ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും

കോഴിക്കോട് ബാലുശ്ശേരിയിൽ നവവധുവിനെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൻ മരിച്ചനിലയിൽ കണ്ടെത്തി.കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവിൽ തേജാ ലക്ഷ്മി(18)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തേജാ ലക്ഷ്മിയുടെ ഭര്‍ത്താവ് ഇയ്യാട് സ്വദേശി നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ന...