• Home
  • latest news
  • കര്‍ഷകരെ വാഹനമിടിച്ചു കൊന്ന ലഖിംപൂര്‍ഖേരി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ജയിച്ചത്‌ ബി.ജെ.പി.

കര്‍ഷകരെ വാഹനമിടിച്ചു കൊന്ന ലഖിംപൂര്‍ഖേരി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ജയിച്ചത്‌ ബി.ജെ.പി.

കര്‍ഷകരുടെ സമരത്താലും സമരത്തിനിടെ ബി.ജെ.പി.യുടെ കേന്ദ്രമന്ത്രി അജയ്‌ മിശ്രയുടെ മകന്‍ ആശിഷ്‌ മിശ്ര വാഹനം ഓടിച്ചു കയറ്റി എട്ടു പേര്‍ കൊല്ലപ്പെട്ടതിലൂടെ വന്‍ പ്രതിഷേധകേന്ദ്രമായി തീരുകയും ചെയ്‌ത ലഖിംപൂര്‍ ഖേരി ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തൂത്തുവാരിയത്‌ അവിശ്വസനീയമായി. ജില്ലയിലെ ആകെയുള്ള എട്ട്‌ മണ്ഡലത്തിലും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ ബി.എസ്‌.പി. സ്ഥാനാര്‍ഥികളെ പിന്നിലാക്കി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിനാണ്‌ കുപ്രസിദ്ധമായ ലഖിംപൂര്‍ ഖേരി സംഭവം ഉണ്ടായത്‌. ബി.ജെ.പി.ക്കെതിരെ വ്യാപകമായ ജനരോഷം ഉയരാന്‍ ഇവിടെ കര്‍ഷകരെ വാഹനമിടിച്ചു കൊന്ന സംഭവം കാരണമായി. തുടര്‍ന്ന്‌ നവംബര്‍ നാലിന്‌ പ്രധാനമന്ത്രി രാജ്യത്തെ കര്‍ഷകരോട്‌ മാപ്പു പറയുകയും എല്ലാ കാര്‍ഷിക നിയമങ്ങളു നിരുപാധികമായി പിന്‍വലിക്കുകുയും ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *