• Home
  • kerala
  • തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം : മയക്കുമരുന്ന് കേസ് പ്രതി 4 പോലീസുകാരെ കുത്തി…

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം : മയക്കുമരുന്ന് കേസ് പ്രതി 4 പോലീസുകാരെ കുത്തി…

തിരുവനന്തപുരത്ത് മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാർക്ക് കുത്തേറ്റു. പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യുന്ന പ്രത്യേക സ്ക്വാഡിൽ ഉൾപ്പെട്ട പൊലീസുകാർക്കാണ് കുത്തേറ്റത്.

മയക്കുമരുന്ന് കേസ് പ്രതിയായ അനസിനെ പിടികൂടുന്നതിനിടെയാണ് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാരെ ഇയാൾ കുത്തിയത്.

ശ്രീജിത്ത്,വിനോദ്, ചന്തു, ജയൻ എന്നീ പൊലീസുകാർക്കാണ് കുത്തേറ്റത്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പൊലീസുകാരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അക്രമവിവരം അറിഞ്ഞ് കൂടുതൽ പൊലീസുകാരെത്തിയാണ് അനസിനെ കീഴ്പ്പെടുത്തിയത്.

ഇരുപതോളം കേസുകളിൽ പ്രതിയായ അനസിനെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നതാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *