• Home
  • latest news
  • പെഷവാറിലെ ഷിയാ പള്ളി സ്ഫോടനം : ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു, മരണം 57..

പെഷവാറിലെ ഷിയാ പള്ളി സ്ഫോടനം : ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു, മരണം 57..

പാകിസ്താനിലെ പെഷവാറിൽ ഷിയാ പള‌ളിയിൽ ഇന്നലെയുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു.സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. 200 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.

കുച്ച റിസാൽ ദാർ പള്ളിയിൽ ഇന്നലെ പ്രത്യേക പ്രാർത്ഥന നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പള്ളിയിലെത്തിയ രണ്ട് ആയുധധാരികൾ രണ്ട് പോലീസുകാരെ വെടിവെച്ചിട്ടതിന് ശേഷം പള്ളിയിലേക്ക് കടന്ന് സ്ഫോടനം നടത്തുകയായിരുന്നു.അഫ്ഗാനിസ്ഥാൻ അതിർത്തിയിലാണ് സ്ഫോടനം നടന്ന പള്ളി സ്ഥിതി ചെയ്യുന്നത്.

പാകിസ്താനിൽ ഷിയാ വിഭാഗത്തിന് നേരെയുള്ള ആക്രമണങ്ങൾ ഈയിടെയായി വർദ്ധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *