• Home
  • kerala
  • യുദ്ധം ശക്തമായി തുടരുന്ന മേഖലയിലെ വിദ്യാര്‍ത്ഥിളെയും രക്ഷിക്കാനുള്ള നടപടി ഉണ്ടാകണം : വിദേശകാര്യ മന്ത്രിക്ക് എളമരം കരീമിന്റെ കത്ത്..

യുദ്ധം ശക്തമായി തുടരുന്ന മേഖലയിലെ വിദ്യാര്‍ത്ഥിളെയും രക്ഷിക്കാനുള്ള നടപടി ഉണ്ടാകണം : വിദേശകാര്യ മന്ത്രിക്ക് എളമരം കരീമിന്റെ കത്ത്..

ഉക്രെയിനില്‍ റഷ്യന്‍ ആക്രമണം തുടരുമ്പോള്‍ ആക്രമണം
ശക്തമാകുന്ന മേഖലകളിലെ വിദ്യാര്‍ത്ഥിളെയും തിരികെയെത്തിക്കാനുള്ള നടപടി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് എളമരം കരീം എംപി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

നിലവില്‍ യുദ്ധം ബാധിച്ചിട്ടില്ലാത്ത മേഖലയിലെയും സ്വന്തം നിലയ്ക്ക് അതിര്‍ത്തിയിലെത്തുന്നവരെയുമാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. എന്നാല്‍ യുദ്ധം ശക്തമായി തുടരുന്ന ഖര്‍കിവ്, സുമി പോലുള്ള മേഖലകളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം അങ്ങോട്ട് ബന്ധപ്പെടുകയോ വിദ്യാത്ഥികളുടെ കോളുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യുന്നില്ലെന്നും കത്തില്‍ പറയുന്നു. ഒരാഴ്ചയോളമായി വിദ്യാര്‍ത്ഥികള്‍ ബങ്കറുകളില്‍ കഴിയുകയാണ്.

പാകിസ്താന്‍ ഖര്‍കിവില്‍ നിന്നും 70 വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ച വാര്‍ത്തയും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റു രാജ്യങ്ങള്‍ക്ക് യുദ്ധമുഖത്ത് നിന്ന് സുരക്ഷിതമായി പൗരന്‍മാരെ രക്ഷിക്കാമെങ്കില്‍ ഇന്ത്യക്ക് എന്തുകൊണ്ട് സാധിക്കില്ല എന്നാണ് കത്തില്‍ ചോദിക്കുന്നത്.

ഖര്‍കിവിലെ യുദ്ധമുഖത്തു നിന്നും എംബസിയുടെ സഹായമില്ലാതെ ഏതാനും വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തിയിലേക്ക് നീങ്ങുന്നുണ്ട്. ഇവര്‍ക്കും എംബസിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. അടിയന്തരമായ ഇത്തരം സാഹചര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരുത്തരവാദിത്വപരമായ സമീപനം നിര്‍ഭാഗ്യകരമാണെന്ന് കത്തില്‍ പറയുന്നു.

ഒഴിപ്പിക്കാനുള്ള വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നുവെന്നും ആരോപണമുണ്ട്.

യുദ്ധം രൂക്ഷമായി തുടരുന്ന കിഴക്കന്‍ ഉക്രെയിന്‍ മേഖലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ ബന്ധപ്പെടണമെന്നും ഇവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്നും എളമരം കരീം കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>